Tuesday, May 18, 2021
Home Ediotrs Pick തൊഴിലന്വേഷകരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; സൗദിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട സംഘം വലയില്‍

തൊഴിലന്വേഷകരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; സൗദിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട സംഘം വലയില്‍

റിയാദ്: ജോലി തേടുന്നവരെ കെണിയില്‍ വീഴ്ത്തി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് ക്രിമിനല്‍ സംഘങ്ങളെ റിയാദ് പോലിസ് പിടികൂടി. ആറ് പാക്‌സിതാന്‍കാരും ഒരു ഇന്ത്യക്കാരനും ഉള്‍പ്പെട്ടതാണ് ആദ്യത്തെ സംഘം. രാജ്യത്ത് പുറത്തുള്ള രണ്ടുപേര്‍ ഇവരെ സഹായിക്കാനായി ഉണ്ട്. നാല് ബംഗ്ലാദേശികളാണ് രണ്ടാമത്തെ സംഘത്തിലുള്ളത്. തട്ടിപ്പിനാവശ്യമായ മൊബൈലുകളും സിമ്മുകളും മറ്റും സംഘടിപ്പിച്ച് നല്‍കുന്നത് ഇവരാണ്.

ജോലി ഒഴിവുണ്ടെന്ന് പരസ്യം ചെയ്യുകയും വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിമുഖം നടത്തുകയുമാണ് തട്ടിപ്പിന്റെ ആദ്യ പടി. തുടര്‍ന്ന് ഉദ്യോഗാര്‍ഥിയുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വന്തമാക്കുന്നു. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗാര്‍ഥിയുടെ പേരില്‍ ബാങ്ക് ലോണുകള്‍ സംഘടിപ്പിക്കുകയാണ് പിന്നീട് ചെയ്യുന്നത്.

മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ മേഖലകളില്‍ നിന്നാണ് സംഘം വലയിലായത്. 15 ലക്ഷം റിയാല്‍ ഇവരില്‍ നിന്ന് പിടികൂടി. ഒപ്പം സ്വര്‍ണാഭരണങ്ങള്‍, 4,800 മൊബൈല്‍ സിമ്മുകള്‍ തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ നിയമ നടപടിക്കായി കൈമാറി.

Most Popular