Sunday, September 26, 2021
Home Gulf Saudi Arabia ഒരേ ദിവസം രണ്ട് സജീവ പ്രവര്‍ത്തകരുടെ മരണം; വേര്‍പാട് താങ്ങാനാവാതെ ജിദ്ദയിലെ ഐസിഎഫ് പ്രവര്‍ത്തകര്‍

ഒരേ ദിവസം രണ്ട് സജീവ പ്രവര്‍ത്തകരുടെ മരണം; വേര്‍പാട് താങ്ങാനാവാതെ ജിദ്ദയിലെ ഐസിഎഫ് പ്രവര്‍ത്തകര്‍

ജിദ്ദ: ജിദ്ദയിലെ സജീവ ഐസിഎഎഫ് പ്രവര്‍ത്തകരായ രണ്ട് മലപ്പുറം സ്വദേശികള്‍ ഒരേദിവസം യാത്രയായി. പ്രിയപ്രവര്‍ത്തകരുടെ വേര്‍പാട് താങ്ങാനാവാതെ സഹപ്രവര്‍ത്തകര്‍. മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം അബ്ദുനാസര്‍ (52), അരീക്കോട് വടശ്ശേരി സ്വദേശി മുഹമ്മദ് ജലാലുദ്ധീന്‍ (48) എന്നിവരാണ് ശനിഴാഴ്ച മരിച്ചത്.

26 വര്‍ഷമായി അബ്ദുനാസര്‍ സനാഇയ്യയില്‍ അല്‍മുര്‍ഖി കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ആറ് വര്‍ഷമായി മുഹമ്മദ് ജലാലുദ്ധീന്‍ ഹിദാദ കമ്പനിയില്‍ ജീവനക്കാരായിരുന്നു. ഏവര്‍ക്കും പ്രിയപ്പെട്ട ഇരുവരും മഹ്ജര്‍ സനാഇയ്യ കേന്ദ്രീകരിച്ച് പൊതുരംഗങ്ങളില്‍ സജീവമായിരുന്നു.

നിലവില്‍ മുഹമ്മദ് ജലാലുദ്ധീന്‍ ഐസിഎഫ് മഹ്ജര്‍ സെക്ടര്‍ പബ്ലിക്കേഷന്‍ പ്രസിഡണ്ടും അബ്ദുനാസര്‍ സനാഇയ്യ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബ്ദുനാസറിനെ കൂട്ടുകാര്‍ മഹ്ജറിലെ അല്‍ ഹയാത്ത് ആശുപത്രിയിലെത്തിച്ച് ചികിസ നല്‍കിയെങ്കിലും ശനിഴാഴ്ച രാവിലെ മരിക്കുകയായിരുന്നു.

ഫൈനല്‍ എക്‌സിറ്റ് അടിച്ച് അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു മരണം. ജലാലുദ്ധീന്‍ രക്തത്തില്‍ ശ്വേത രക്താണുക്കളുടെ കുറവ് മൂലമുണ്ടായ അസുഖത്തിന് കഴിഞ്ഞ രണ്ട് മാസക്കാലമായി ഇര്‍ഫാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇടക്ക് രോഗത്തിന് ചെറിയ ആശ്വാസം വന്നപ്പോള്‍ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അന്ത്യം.

മൃതദേഹങ്ങള്‍ ജിദ്ദയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുടുംബങ്ങളോടൊപ്പം ജിദ്ദ ഐസിഎഫ് വെല്‍ഫയര്‍ വകുപ്പ് അംഗങ്ങളും രംഗത്തുണ്ട്.


 

Most Popular