Tuesday, August 3, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

ജിദ്ദ: സൗദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഐക്കരപ്പടി സ്വദേശി ബഷീര്‍ അഹമ്മദ് (61), മലപ്പുറം പുല്‍പറ്റ തൃപ്പനച്ചി സ്വദേശി പൂന്തല മുഹമ്മദ് ബഷീര്‍ (49) എന്നിവരാണ് മരിച്ചത്.
മുഹമ്മദ് ബഷീറിന്റെ ഭാര്യ സലീന കെ പി. മക്കള്‍: മുഹമ്മദ് ഷബീര്‍, മുഹമ്മദ് തബ്ശീര്‍, ഫൈഹ ഫാത്തിമ. ഇരുവരുടെയും മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കുന്നതിന് ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.


 

Most Popular