Sunday, April 18, 2021
Home Gulf Saudi Arabia മക്കയില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു

മക്കയില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു

മക്ക: കോവിഡ് ബാധിച്ച് മക്കയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു മലയാളികള്‍ മരിച്ചു. കാസര്‍കോട് വലിയിടത്ത് മാടത്തടുക്ക അബ്ദുല്ല കുഞ്ഞി (51), തിരൂരങ്ങാടി മൂന്നിയൂര്‍ പാറക്കടവിലെ മതാരി കോച്ചിലോടത്ത് സൈതലവി (57) എന്നിവരാണ് മരിച്ചത്. മക്കയിലെ ഹിറ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും.

മക്ക ഹറമിനു സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു അബ്ദുല്ല കുഞ്ഞി ജോലി ചെയ്തിരുന്നത്. 15 വര്‍ഷത്തിലേറെയായി മക്കയിലുണ്ട്. മാമു- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

25 വര്‍ഷത്തോളമായി മക്കയിലുള്ള സൈതലവി നവരിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. പരേതരായ മുഹമ്മദ് ഹാജി-മണമ്മല്‍ പാത്തുക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: റാബിയ ചെറുമുക്ക്. മക്കള്‍: ഖാലിദ് (ജിസാന്‍), സമീര്‍, അശ്റഫ് (ഇരുവരും ബേക്കറി, ജഗല്ലൂര്‍), ഫാത്തിമ ഷെറിന്‍, ബിന്‍ഷാദ്. മരുമകള്‍: സജ്ന ആലിങ്ങതൊടി.

മൃതദേഹങ്ങള്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറക്കും. നടപടിക്രമങ്ങള്‍ കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Most Popular