റിയാദ്: വന്ദേ ഭാരത് മിഷന് അഞ്ചാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് 10 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ആഗസ്ത് 1 മുതല്‍ 12 വരെയുളള സര്‍വീസുകളുടെ വിവരം റിയാദ് ഇന്ത്യന്‍ എംബസിയാണ് പുറത്തുവിട്ടത്. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ 16 സര്‍വീസുകള്‍ നടത്തും. കൂടുതല്‍ സര്‍വീസുകളുടെ വിവരം വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
കേരളത്തിലേക്കുളള 10 സര്‍വീസുകളില്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ അഞ്ചും ജിദ്ദ-കോഴിക്കോട് സെക്ടറില്‍ മൂന്നും സര്‍വീസുകളാണുള്ളത്. റിയാദില്‍ നിന്നു കൊച്ചി, കോഴിക്കോട് സെക്ടറിലേക്ക് ഓരോ സര്‍വീസുകളാണ് അഞ്ചാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന സ്പൈസ് ജെറ്റ് 1100 റിയാലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.