Monday, May 10, 2021
Home Gulf Saudi Arabia സൗ​ദി​യി​ല്‍ വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റ് ഓട്ടോമാറ്റിക്കായി​ നിരീക്ഷിക്കുന്ന സംവിധാനം ആരംഭിച്ചു

സൗ​ദി​യി​ല്‍ വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റ് ഓട്ടോമാറ്റിക്കായി​ നിരീക്ഷിക്കുന്ന സംവിധാനം ആരംഭിച്ചു

ജിദ്ദ: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഓട്ടോമാറ്റിക്കായി നിരീക്ഷിക്കുന്ന സംവിധാനം സൗദിയില്‍ ആരംഭിച്ചു.നമ്പര്‍ പ്ലേറ്റുകളിലെ വിവരങ്ങള്‍ മറച്ചുപിടിക്കുക, മായ്ച്ചുകളയുക തുടങ്ങിയ നിയമലംഘനങ്ങള്‍ പിടികൂടാനാണ് ഈ സംവിധാനം. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയതായി റോഡ് സുരക്ഷാസേന വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെയാണ് സംവിധാനത്തിന് തുടക്കം കുറിച്ചതെന്ന് റിയാദ് റോഡ് സുരക്ഷ ഓപറേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ മഖ്അദ് അല്‍സബീഅ് പറഞ്ഞു.

മക്ക, മദീന, അസീര്‍, വടക്കന്‍ അതിര്‍ത്തി മേഖലയിലും അല്‍ഖുറയാത്തിലുമാണ് നിരീക്ഷണം തുടങ്ങിയത്. സംവിധാനത്തിലൂടെ പിടിയിലാകുന്ന നിയമലംഘകര്‍ക്ക് 3000 റിയാലിനും 6000 റിയാലിനുമിടയില്‍ പിഴയുണ്ടാകും.

Most Popular