Friday, June 18, 2021
Home Newsfeed സൗദിയിലെ തെരുവില്‍ പുള്ളിപ്പുലിയുമായി പെണ്‍കുട്ടി; വീഡിയോ വൈറല്‍

സൗദിയിലെ തെരുവില്‍ പുള്ളിപ്പുലിയുമായി പെണ്‍കുട്ടി; വീഡിയോ വൈറല്‍

റിയാദ്: സൗദിയിലെ തെരുവില്‍ പുള്ളിപ്പുലിയുമായി നടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍. പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് കയറില്‍ കുരുക്കിയ പുള്ളിപ്പുലിയുമായി പെണ്‍കുട്ടി ഇറങ്ങി നടക്കുന്നതാണ് വീഡിയോ ദൃശ്യത്തില്‍. മുന്നോട്ട് കുതിക്കാന്‍ ശ്രമിക്കുന്ന പുലിയെ പെണ്‍കുട്ടി പ്രയാസപ്പെട്ട് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സൗദി വൈല്‍ഡ് ലൈഫ് നാഷനല്‍ സെന്റര്‍ കമന്റില്‍ കുറിച്ചു. വന്യമൃഗങ്ങളെ വളര്‍ത്തുന്നത് സൗദിയില്‍ കുറ്റകരമാണ്. 10 വര്‍ഷം വരെ തടവും 30 ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ഇത്തരം കുറ്റകൃത്യത്തിനുള്ള ശിക്ഷ.

കഴിഞ്ഞ മാസം റിയാദില്‍ സിംഹം അതിന്റെ ഉടമസ്ഥനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വന്യമൃഗങ്ങളെ വളര്‍ത്തുന്നതിനെതിരേ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം മൃഗങ്ങളുടെ വാങ്ങലും വില്‍ക്കലും നടക്കുന്നത്.

Most Popular