Sunday, July 25, 2021
Home Gulf Saudi Arabia ലോകത്തെ ഏറ്റവും വലിയ താഴികക്കുടം ജിദ്ദയില്‍ ഒരുങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ താഴികക്കുടം ജിദ്ദയില്‍ ഒരുങ്ങുന്നു

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടം (ഖുബ്ബ) ജിദ്ദയില്‍ ഒരുങ്ങുന്നു. ‘ജിദ്ദ സൂപ്പര്‍ ഡോം’ എന്ന പേരിലുള്ള താഴികക്കുടം മദീന റോഡില്‍ കിങ് അബ്ദുല്ല അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനടുത്തായാണ് ഉയരുന്നത്.

തൂണുകളില്ലാതെ മേല്‍ക്കൂര മാത്രമായി പൂര്‍ണമായും കോണ്‍ക്രീറ്റില്‍ പണിയുന്ന താഴികക്കുടത്തിന്റെ വിസ്തീര്‍ണം 34,000 ചതുരശ്ര മീറ്ററാണ്. ഇതിന്റെ ഉയരം 46 മീറ്ററും വ്യാസം 210 മീറ്ററുമാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് താഴികക്കുടം എന്ന ഗിന്നസ് റെക്കോഡുള്ളത് ടോക്യോയിലെ ഡോമിനാണ്. ഇതിന്റെ വ്യാസം 206 മീറ്റര്‍ ആണ്.

ജിദ്ദയില്‍തന്നെ നേരത്തേ ഈ ഇനത്തില്‍ മറ്റൊരു താഴികക്കുടം നിലവിലുണ്ട്. ‘ജിദ്ദ ഡോം’ എന്ന പേരില്‍ ഷറഫിയ ഡിസ്ട്രിക്ടില്‍ കിങ് ഫഹദ് റോഡും ഫലസ്തീന്‍ റോഡും സന്ധിക്കുന്ന പ്രദേശത്ത് 1978ല്‍ ഒരു ആര്‍ട്ട് ഗാലറിയായി സ്ഥാപിക്കപ്പെട്ടതാണിത്. അന്നുമുതല്‍ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സൃഷ്ടികള്‍ ഇതിനകത്ത് പ്രദര്‍ശിപ്പിച്ചുവരുന്നു. 1500 ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്തീര്‍ണം.

Most Popular