Tuesday, May 11, 2021
Home Gulf സൗദിയില്‍ പ്രതീക്ഷ നല്‍കി കോവിഡ് നിരക്ക്; ഇന്ന് ഏറ്റവും കുറവ് രോഗികള്‍

സൗദിയില്‍ പ്രതീക്ഷ നല്‍കി കോവിഡ് നിരക്ക്; ഇന്ന് ഏറ്റവും കുറവ് രോഗികള്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന്‌ 286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 354813 ആയി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. ആകെ മരണസംഖ്യ 5745 ആണ്.

448 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 342404 ആയി ഉയര്‍ന്നു. രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം 6664 ആയി കുറഞ്ഞു. ഇതില്‍ 793 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.6 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്, 76. ഹാഇല്‍ 30, മദീന 28, ദമ്മാം 15, ത്വാഇഫ് 11, ജിദ്ദ 11, ജിദ്ദ 11, ബുറൈദ ഏഴ്, ഉനൈസ ആറ്, മക്ക ആറ്, യദമഅ ആറ്, അഖീഖ് അഞ്ചു, ഖുന്‍ഫുദ അഞ്ച്, തബൂക്ക് അഞ്ച്, യാംബു നാല് എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Most Popular