Wednesday, May 12, 2021
Home Gulf സൗദിയില്‍ സി.എ.എ വിരുദ്ധ ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യക്കാരെ നാട് കടത്തലിന് വിധേയമാക്കിയതായി റിപ്പോര്‍ട്ട്

സൗദിയില്‍ സി.എ.എ വിരുദ്ധ ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യക്കാരെ നാട് കടത്തലിന് വിധേയമാക്കിയതായി റിപ്പോര്‍ട്ട്

ജിദ്ദ: ഇന്ത്യന്‍ സര്‍ക്കാരിന്റെ വിവാദ പൗരത്വ ബില്ലിനെതിരെ പ്രതിഷേധ ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യക്കാരെ സൗദി നാട് കടത്തലിന് വിധേയമാക്കിയതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പൗരത്വ ബില്ലിനെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടന്ന പ്രതിഷേധത്തിന് ജിദ്ദയില്‍ വച്ച് കൊണ്ട് പ്ലക്കാര്‍ഡുകള്‍ ഏന്തിയവര്‍ക്കെതിരെയാണ് സൗദി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇത്തരം പ്രതിഷേധ പരിപാടികള്‍ സൗദി നിയമങ്ങളുടെ അന്തസത്തക്ക് വിരുദ്ധമാണെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അതിരു കടന്ന പ്രതിഷേധങ്ങള്‍ക്കും സൗദിയില്‍ അതിര് നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Most Popular