Sunday, July 25, 2021
Home Special GM Talkies സൗദി ഫിലിം ഫെസ്റ്റിവൽ: ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു

സൗദി ഫിലിം ഫെസ്റ്റിവൽ: ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു

ദമ്മാം: സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന സൗദി ഫിലിം ഫെസ്റ്റിവലിലേക്കുള്ള ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. ഫിലിം അതോറിറ്റി ഓഫ് സൗദി കൾച്ചർ മന്ത്രാലയവുമായി സഹകരിച്ച് ‘ഇത്ര’ (Ithra) സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ മേള ഇത്തവണ ഓൺലൈനായാണ് നടത്തുന്നതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു.

ചലച്ചിത്ര പ്രവർത്തകരുമായുള്ള അഭിമുഖങ്ങളും വർക്ക്ഷോപ്പുകളും ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന്റെ പ്രധാന സവിശേഷതകളായിരിക്കും.

പ്രേക്ഷകർക്ക് സിനിമ തത്സമയം കണ്ട് അവരുടെ പ്രിയപ്പെട്ട ചിത്രങ്ങൾക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. കോവിഡ് മഹാമാരിയെ തുടർന്നാണ് മേള ഓൺലൈനാക്കാൻ തീരുമാനമെടുത്തത്. എന്നാൽ, ഇത് ഡെലിഗേറ്റുളുടെ എണ്ണം കുറക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദേശീയതലത്തിൽ പ്രത്യേക കഴിവുകളുള്ളവരെ പിന്തുണയ്ക്കുക, സൗദി ചലച്ചിത്ര നിർമാണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക, സിനിമാ അധിഷ്ഠിത സംസ്‌കാരം രാജ്യത്തിൽ ഏകീകരിക്കുക തുടങ്ങിയവയാണ് മേളയുടെ പ്രധാനലക്ഷ്യങ്ങൾ.

സൗദിയിൽ 2008 മുതലാണ് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നത്. സൗദിയിലെ പ്രാദേശിക സിനിമകൾ പ്രേക്ഷകർക്കു മുമ്പിൽ എത്തിച്ച് പ്രോത്സാഹനം നൽകാൻ അന്നു മുതലേ സംഘാടകർ കൂടുതൽ ശ്രദ്ധിച്ചിരുന്നു.

ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ https://www.saudifilmfestiv.org/ എന്ന ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

മേളയ്ക്കായി തിരഞ്ഞെടുത്ത സിനിമകളുടെയും മറ്റും വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

Most Popular