Tuesday, June 22, 2021
Home Gulf പ്രവാസികളുടെ ആശ്രിത ലെവി; സുപ്രധാന തീരുമാനമെടുത്ത് സൗദി മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം

പ്രവാസികളുടെ ആശ്രിത ലെവി; സുപ്രധാന തീരുമാനമെടുത്ത് സൗദി മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം

റിയാദ്: പ്രവാസികളുടെ ഇഖാമ പുതുക്കുന്നതിന് ഈടാക്കുന്ന ആശ്രിത ലെവിയും ഫീസും വര്‍ഷത്തില്‍ ഈടാക്കുന്നതിന് പകരം മൂന്നു മാസത്തില്‍ ഒരിക്കല്‍ അടയ്ക്കാന്‍ കഴിയുന്ന രീതിയാക്കാന്‍ ആലോചിക്കുന്നതായി സൗദി മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം. തൊഴില്‍ നയങ്ങളുടെ സഹമന്ത്രി ഹാനി അല്‍ മോജല്‍ ആണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മേഖലയിലെ തൊഴിലാളുകളുമായി കരാര്‍ ബന്ധം മെച്ചപ്പെടുത്തുക എന്ന വിഷയത്തില്‍ മക്ക, മദീന, മദീന ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി തൊഴിലാളികള്‍ക്ക് നല്‍കേണ്ട സാമ്പത്തിക നഷ്ടപരിഹാരം, സര്‍ക്കാര്‍ ഫീസ് എന്നിവ സംബന്ധിച്ച് മന്ത്രാലയം അവലോകനം ചെയ്യുമെന്നും ലെവി ഉള്‍പ്പെടെയുള്ള ഫീസുകള്‍ വര്‍ഷത്തില്‍ അടക്കുന്നതിനു പകരം മൂന്ന് മാസ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കാന്‍ ആലോചിക്കുന്നതായും അല്‍ മൊജല്‍ പറഞ്ഞു. ഇത് സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക നഷ്ടപരിഹാരവും ഇഖാമ പുതുക്കല്‍ ഫീസും നിലവില്‍ തൊഴിലുടമയാണു നല്‍കേണ്ടത്. പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ അനുസരിച്ച് സ്പോണ്‍സര്‍ഷിപ്പ് സംവിധാനത്തിനു പകരം ജീവനക്കാരനും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ കരാര്‍ അടിസ്ഥാനമാക്കി മുന്നോട്ട് പോകുമെന്നും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Most Popular