Friday, September 17, 2021
Home Gulf സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ തൊഴില്‍ മാറുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ അവസാനിക്കും

സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ തൊഴില്‍ മാറുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ അവസാനിക്കും

റിയാദ് : സ്വകാര്യ മേഖലാ ജീവനക്കാര്‍ തൊഴില്‍ മാറുന്നതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പ്രകാരമുള്ള കവറേജ് അവസാനിക്കുമെന്ന് കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി. പുതിയ തൊഴിലുടമയുടെ പേരിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പ്രകാരമുള്ള പരിരക്ഷ അവസാനിക്കും. തൊഴിലാളിക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തേണ്ട ചുമതല പുതിയ സ്പോണ്‍സര്‍ക്കാണ്.
പഴയ സ്പോണ്‍സര്‍ക്കു കീഴില്‍ ജോലി ചെയ്യുന്ന കാലത്ത് ഇന്‍ഷുറന്‍സ് പോളിസി നല്‍കിയിരുന്ന അതേ കമ്പനിയാണ് പുതിയ പോളിസി അനുവദിക്കുന്നതെങ്കിലും പുതിയ തൊഴിലുടമയുടെ ചെലവിലാണ് പുതിയ പോളിസി വാങ്ങേണ്ടതെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
തന്റെ സ്പോണ്‍സര്‍ഷിപ്പ് മാറ്റിയിട്ടുണ്ടെന്ന് അറിയിച്ചും ഈ സാഹചര്യത്തില്‍ കാലാവധിയുള്ള പഴയ ഇന്‍ഷുറന്‍സ് പോളിസി റദ്ദാക്കപ്പെടുമോയെന്ന് ആരാഞ്ഞും ഒരു വിദേശി തൊഴിലാളി നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് കൗണ്‍സില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Most Popular