Monday, June 14, 2021
Home Gulf സൗദിയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പുതിയ പോര്‍ട്ടലിലേക്ക് മാറ്റുന്നു

സൗദിയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പുതിയ പോര്‍ട്ടലിലേക്ക് മാറ്റുന്നു

റിയാദ് : മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും ‘ഖിവാ’ പോര്‍ട്ടലിലേക്ക് മാറ്റാന്‍ മന്ത്രാലയം ആലോചിക്കുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രാലയ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനാണിതെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.
അടുത്ത ജനുവരി മുതല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം നടപ്പാക്കും. തൊഴിലുടമകളുടെ 80 ശതമാനം ആവശ്യങ്ങളും കവര്‍ ചെയ്യാന്‍ ഇതിനകം ‘ഖിവാ’ പോര്‍ട്ടലിന് സാധിച്ചിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ എളുപ്പമാക്കാന്‍ മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും ‘ഖിവാ’ പോര്‍ട്ടലിലേക്ക് മന്ത്രാലയം മാറ്റുന്നത്. തല്‍ക്ഷണ പ്രൊഫഷനല്‍ വിസ, പുതിയ വര്‍ക്ക് പെര്‍മിറ്റ്, വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍, സൗദിവല്‍ക്കരണ സര്‍ട്ടിഫിക്കറ്റ്, സ്പോണ്‍സര്‍ഷിപ്പ് മാറ്റം, പ്രൊഫഷന്‍ മാറ്റം അടക്കമുള്ള സേവനങ്ങള്‍ ‘ഖിവാ’ പോര്‍ട്ടല്‍ നിലവില്‍ നല്‍കുന്നുണ്ട്.

Most Popular