Sunday, August 1, 2021
Home Gulf ഷാർജയിൽ സ്‌കൂളുകൾ നാളെ മുതൽ; സൗജന്യ കോവിഡ് പരിശോധനയുമായി സ്വകാര്യ സ്‌കൂളുകൾ

ഷാർജയിൽ സ്‌കൂളുകൾ നാളെ മുതൽ; സൗജന്യ കോവിഡ് പരിശോധനയുമായി സ്വകാര്യ സ്‌കൂളുകൾ

ഷാർജ: സ്വകാര്യ സ്‌കൂൾ അധികൃതർ വിദ്യാർഥികൾക്കായി സൗജന്യ കോവിഡ് പരിശോധന നടത്താൻ സൗകര്യമൊരുക്കുന്നു. നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തുന്നത്. സ്‌കൂളുകളിൽ നേരിട്ടെത്തി പഠിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തണമെന്ന നിർദേശത്തെ തുടർന്നാണിത്.

മിക്ക സ്‌കൂൾ അധികൃതരും പരിശോധന സംബന്ധിച്ച അറിയിപ്പ് വിദ്യാർഥികൾക്ക് അയച്ചു കഴിഞ്ഞു. കോവിഡ് ചട്ടങ്ങൾ സംബന്ധിച്ച കത്ത് സ്‌കൂൾ അധികൃതർക്കും അയച്ചിട്ടുള്ളതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ആഗസ്റ്റ് 30ന് യുഎഇയിൽ വിദ്യാലയങ്ങൾ തുറന്നെങ്കിലും ഷാർജയിൽ പൂർണമായും ഓൺലൈൻ വിദ്യാഭ്യാസം തുടരാൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയോടെയാണ് നാളെ മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. അതേസമയം, ഓൺലൈൻ വിദ്യാഭ്യാസമോ സ്‌കൂളിൽ നേരിട്ടെത്തിയുള്ള പഠനമോ തീരുമാനിക്കാനുള്ള അനുവാദം രക്ഷിതാക്കൾക്ക് നൽകിയിട്ടുണ്ട്.

Most Popular