Thursday, June 17, 2021
Home Gulf കുവൈത്തിലെ മാളുകളില്‍ സുരക്ഷാ സേനയെ നിയോഗിക്കുന്നു

കുവൈത്തിലെ മാളുകളില്‍ സുരക്ഷാ സേനയെ നിയോഗിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകളായ 360, അവന്യൂസ് എന്നിവയില്‍ പട്രോളിംഗിനായി സുരക്ഷാ സേനയെ നിയോഗിക്കുന്നു. ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ചുളള ആക്രമണങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ നടപടി. സമാനമായി രാജ്യത്തെ മറ്റുളള മാളുകളിലും കുറ്റകൃത്യങ്ങളും ആക്രമണങ്ങളും തടയാന്‍ ഇത്തരത്തില്‍ സുരക്ഷാസേനയെ ദിവസങ്ങള്‍ക്കകം നിയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Most Popular