Saturday, April 17, 2021
Home Gulf വാട്‌സാപ്പിലൂടെ യുവതിക്ക് അപകീര്‍ത്തികരമായ സന്ദേശം അയച്ചു; യുവാവിന് അരക്കോടിയിലധികം പിഴ

വാട്‌സാപ്പിലൂടെ യുവതിക്ക് അപകീര്‍ത്തികരമായ സന്ദേശം അയച്ചു; യുവാവിന് അരക്കോടിയിലധികം പിഴ

അബുദാബി: വാട്സ്ആപ്പിലൂടെ യുവതിക്ക് അപകീര്‍ത്തികരമായ സന്ദേശം സന്ദേശങ്ങള്‍ അയച്ച യുവാവിന് 2,70,000 ദിര്‍ഹം (54 ലക്ഷം ഇന്ത്യന്‍ രൂപ) അബുദാബി കോടതി പിഴ ശിക്ഷ വിധിച്ചു. ഇതില്‍ 20,000 ദിര്‍ഹം സ്ത്രീക്ക് നല്‍കേണ്ട നഷ്ടപരിഹാരവും 2,50,000 ദിര്‍ഹം പിഴയുമാണ്.

യുവാവ് വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും തന്റെ ബന്ധുവായ യുവതിക്ക് അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ഈ സന്ദേശങ്ങള്‍ സഹിതം ഹാജരാക്കി അറബ് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കേസ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. അതേസമയം, വാട്സാപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി മോശം പദപ്രയോഗം നടത്തുന്നത് യു.എ.ഇയില്‍ വന്‍തുക പിഴ ശിക്ഷ ലഭിക്കാവുന്ന സൈബര്‍ കുറ്റമാണ്.

Most Popular