Friday, April 23, 2021
Home Gulf കോവിഡ് പ്രോട്ടോകോൾ ലംഘനത്തെ തുടർന്ന് ദുബായിൽ ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചു

കോവിഡ് പ്രോട്ടോകോൾ ലംഘനത്തെ തുടർന്ന് ദുബായിൽ ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചു

ദുബായ്: കോവിഡ് പ്രോട്ടോകോൾ ലംഘനത്തെ തുടർന്ന് രാജ്യത്തെ ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചതായി ദുബായ് മുനിസിപ്പാലിറ്റി. ഒരു സലൂൺ, ഷോപ്പിംഗ് മാളിലെ പൊതുജനങ്ങൾക്കുള്ള ഏരിയ, നാല് സ്മോക്കിംഗ് ഏരിയകൾ, ഒരു റസ്‌റ്റോറന്റ് എന്നിവയാണ് അടച്ചത്. കൂടാതെ 44 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകിയിട്ടുണ്ട്.

2,488 സ്ഥാപനങ്ങളിൽ ഇതിനോടകം പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. ഇവയിൽ 48 സ്ഥാപനങ്ങളിൽ നിയമലംഘനം കണ്ടെത്തി. 96 ശതമാനം സ്ഥാപനങ്ങളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

നിരന്തര പരിശോധനകൾ നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് ഇക്കണോമി അടക്കമുള്ള മറ്റ് സർക്കാർ ഏജൻസികളും വ്യാപക പരിശോധന നടത്തുന്നുണ്ട്.

Most Popular