Friday, September 17, 2021
Home Gulf ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച ഏഴ് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച ഏഴ് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

ദോഹ: ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച ഏഴ് പേരെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയം നിയമ ലംഘകരുടെ പേര് വിവരങ്ങള്‍ തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്ത് കോവിഡ് നിയമങ്ങള്‍ ചില വിഭാഗം ജനങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചു കൊണ്ടിരിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപെട്ടു വരും ദിവസങ്ങളില്‍ ശകതമായ ഇടപെടലുകള്‍ ഉണ്ടാവും. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ കര്‍ശനമായ നിയമ നടപടികള്‍ക്ക് വിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.

Most Popular