Tuesday, September 21, 2021
Home Gulf വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ നിര്ബന്ധമില്ല

വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ നിര്ബന്ധമില്ല

ഷാർജ : വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമല്ലെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി വ്യക്തമാക്കി. സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുമ്പോൾ 12 വയസ്സും അതിന് മുകളിലുമുള്ള വിദ്യാർഥികൾ കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിർബന്ധമായും ഹാജരാക്കണം എന്ന നിർദേശമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. അതേസമയം വാക്‌സിനെടുക്കുന്നതിനായി രക്ഷിതാക്കൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.

സ്കൂൾ ജീവനക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം. കൂടാതെ, ആർ.ടി.പി.സി.ആർ. പരിശോധനാഫലവും സ്കൂൾ തുറക്കുന്ന വേളയിൽ ഹാജരാക്കണം. മാത്രമല്ല, എല്ലാ ആഴ്ചയിലും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വേണം. സ്കൂളുകളിലെ പുതിയ ജീവനക്കാർക്ക് വാക്സിനേഷൻ എടുക്കാൻ രണ്ടുമാസം സാവകാശം അനുവദിച്ചിട്ടുണ്ട്.

സ്കൂളുകളിൽ പോകുന്നതിന് 16 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അബുദാബിയിൽ 16 വയസ്സും അതിന് മുകളിലുമുള്ള എല്ലാവിദ്യാർഥികളും വാക്സിൻ എടുത്തിരിക്കണം. അതേസമയം, ദുബായിൽ വിദ്യാർഥികൾക്ക് വാക്സിനേഷൻ നിർബന്ധമല്ല.

Most Popular