News Flash
X
ശൈഖ് ഖാലിദും വാക്സിൻ പരീക്ഷണത്തിനെത്തി

ശൈഖ് ഖാലിദും വാക്സിൻ പരീക്ഷണത്തിനെത്തി

personmtp rafeek access_timeFriday September 25, 2020
HIGHLIGHTS
എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കോവിഡ് വാക്‌സിൻ പരീക്ഷണത്തിന് വിധേയനായി.

അബുദാബി: എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കോവിഡ് വാക്‌സിൻ പരീക്ഷണത്തിന് വിധേയനായി. കോവിഡ് മുന്നണിപ്പോരാളികൾക്ക് ഏർപ്പെടുത്തിയ അടിയന്തര വാക്‌സിൻ പദ്ധതിയുടെ ആദ്യദിനം വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.

ഖലീഫ ഹോസ്പിറ്റലിൽ നിന്നാണ് കുത്തിവെപ്പെടുത്തത്. മുന്നണിപ്പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം ഉദ്യമത്തിന്റെ ഭാഗമായത്. യുഎഇ ആരോഗ്യമന്ത്രി അബ്ദുർറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് അടക്കമുള്ളവർ ഇതിനകം വാക്‌സിൻ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു. 125 രാജ്യങ്ങളിൽ നിന്നായി 31,000ത്തിലധികം പേർ ഇതുവരെ പരീക്ഷണത്തിന്റെ ഭാഗമായതായി അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.

SHARE :
folder_openTags
content_copyCategory