Saturday, July 24, 2021
Home Gulf ബെയ്റൂത്തിലേക്കുള്ള ഖത്തര്‍ സഹായം തുടരുന്നു; മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കി

ബെയ്റൂത്തിലേക്കുള്ള ഖത്തര്‍ സഹായം തുടരുന്നു; മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കി

ദോഹ: ലെബനന്‍ സഹോദരങ്ങള്‍ക്കുള്ള ഖത്തര്‍ പിന്തുണ തുടരുന്നു. ലെബനനിലെ രണ്ട് ഫീല്‍ഡ് ആശുപത്രികളിലേക്ക് ഖത്തര്‍ കയറ്റി അയച്ച മെഡിക്കല്‍ ഉപകരണങ്ങളടങ്ങിയ വിമാനം റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

ലെബനീസ് ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ഹസ്സന്‍ ജാബര്‍ അല്‍ ജാബര്‍, ബ്രിഗേഡിയര്‍ ജനറല്‍ ഏലിയാസ് യൂസഫ്, ഖത്തര്‍ എംബസി ജീവനക്കാര്‍, ലെബനന്‍ സായുധ സേനയെ പ്രതിനിധീകരിച്ച് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ ജോസഫ് ഓന്‍ എന്നിവര്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ സ്വീകരിക്കാനുണ്ടായിരുന്നു.

ഒരാഴ്ച മുമ്പ് ബെയ്റൂത്ത് തുറമുഖത്തുണ്ടായ ശക്തമായ സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും 4000ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നഗരത്തെയാകെ വിറപ്പിച്ച സ്ഫോടനത്തില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. ബെയ്റൂത്ത് തുറമുഖത്തുള്ള വെയര്‍ഹൗസില്‍ ആറ് വര്‍ഷം മുമ്പ് പിടിച്ചെടുത്ത് സൂക്ഷിച്ച 2,700 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് കാരണമായത്.

Most Popular