Saturday, June 19, 2021
Home Gulf ലഹരി മരുന്ന് ഇടപാട്; 16 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം വെളുപ്പിച്ച ആറു പ്രവാസികള്‍ യു.എ.ഇയില്‍ പിടിയില്‍

ലഹരി മരുന്ന് ഇടപാട്; 16 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം വെളുപ്പിച്ച ആറു പ്രവാസികള്‍ യു.എ.ഇയില്‍ പിടിയില്‍

അബുദാബി: 16 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ ആറു വിദേശികള്‍ക്ക് 10 വര്‍ഷം വീതം തടവും ഒരു കോടി ദിര്‍ഹം വീതം പിഴയും ശിക്ഷ വിധിച്ചു. മൂന്ന് പേര്‍ പാക്കിസ്ഥാനികളാണ്.

തടവിനുശേഷം പ്രതികളെ നാടുകടത്താനും അബുദാബി ക്രിമിനല്‍ കോടതി ഉത്തരവിട്ടു. സംശയകരമായ ബാങ്ക് ഇടപാട് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ലഹരിക്കടത്തു സംഘത്തെ പിടികൂടുന്നത്.

യു.എ.ഇയിലുള്ള വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കുന്നതോടെ ലഹരി മരുന്ന് കൈമാറുന്നതാണ് സംഘത്തിന്റെ രീതി. തുടര്‍ന്ന് ധനവിനിമയ സ്ഥാപനങ്ങള്‍ വഴി ഈ പണം പാക്കിസ്ഥാനിലെ അക്കൗണ്ടിലേക്ക് കൈമാറും.

ആറു മാസത്തിനിടെ 80 ലക്ഷം ദിര്‍ഹത്തിന്റെ ബാങ്ക് ഇടപാടുകളാണ് നടന്നത്. സംഘത്തിന്റെ താമസ കേന്ദ്രങ്ങളില്‍നിന്ന് 20 ലക്ഷം ദിര്‍ഹമും കണ്ടെടുത്തു.

Most Popular