Monday, July 26, 2021
Home Gulf കുവൈത്തിൽ ഗതാഗത കുരുക്കിന് പരിഹാരമായി സ്മാർട്ട് പാർക്കിംഗ് വരുന്നു

കുവൈത്തിൽ ഗതാഗത കുരുക്കിന് പരിഹാരമായി സ്മാർട്ട് പാർക്കിംഗ് വരുന്നു

കുവൈത്ത് സിറ്റി: ഗതാഗത നിയമം നവീകരിച്ച് നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും ശിക്ഷയും നടപ്പാക്കുന്നതിനായി ഗതാഗത നിയമം 67-1967 ഭേദഗതി വരുത്തി നവീകരിക്കാൻ മന്ത്രാലയം ആലോചിക്കുന്നു. കൂടാതെ ഗതാഗത കുരുക്കിന് പരിഹാരമായി സ്മാർട്ട് പാർക്കിംഗ് സംവിധാനങ്ങൾക്ക് കുവൈത്ത് മുനിസിപ്പലിറ്റിയും പദ്ധതിയൊരുക്കുന്നു.

അമിത വേഗത, ചുവപ്പ് സിഗ്നൽ മറികടക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ ഗുരുതരമായ നിയമ ലംഘങ്ങൾക്ക് കനത്ത പിഴ ചുമത്തുന്നതിനാണ് നിയമനവീകരണം നടത്തുന്നത്. ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾക്ക് 500 ദിനാർ വരെ പിഴ ചുമത്തുന്നതിനാണ് കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതെയും കുട്ടികളെ മുൻ സീറ്റിൽ ഇരുത്തുന്നതും, വഴിയോരങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതും ശിക്ഷാർഹമാണ്.

സ്മാർട്ട് പാർക്കിംഗിന്റെ ആദ്യഘട്ടത്തിൽ പരീക്ഷണാർഥം ഷർക്കിൽ ബഹുനില പാർക്കിംഗ് സാമൂച്ഛയം നിർമിക്കും. പദ്ധതി വിജയിക്കുകയാണെങ്കിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ സമാനമായ സ്മാർട്ട് പാർക്കിംഗ് കേന്ദ്രങ്ങൾ നിലവിൽ വരും.

Most Popular