Wednesday, September 22, 2021
Home Gulf സാമൂഹ്യമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തു; ഖത്തറിൽ 7 പേർ അറസ്റ്റിൽ

സാമൂഹ്യമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തു; ഖത്തറിൽ 7 പേർ അറസ്റ്റിൽ

ദോഹ: സാമൂഹ്യമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത 7 പേരെ ഖത്തറിൽ അറസ്റ്റ് ചെയ്തു. വ്യാജ വാര്‍ത്തകളും വംശീയത നിറഞ്ഞതുമായ വാര്‍ത്തകളും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഏഴ് പേരെ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

ഏഴുപേരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇത്തരത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടിക്കായി ഇവരെ പ്രോസിക്യൂഷന് കൈമാറി. സമൂഹത്തിന്റെ സുരക്ഷ, സുസ്ഥിരത, സാമൂഹിക സമാധാനം എന്നിവയെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വംശീയപരമായ ആശയങ്ങള്‍ സമൂഹമ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നവക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സമൂഹത്തിന് ദോഷകരമായി ബാധിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

 

Most Popular