Tuesday, June 22, 2021
Home Gulf സൗദിയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ്; 11 മരണം

സൗദിയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ്; 11 മരണം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 158 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. വിവിധ ഭാഗങ്ങളിലായി 11 പേര്‍ മരിച്ചു. 149 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,60,848ഉം രോഗമുക്തരുടെ എണ്ണം 3,51,722 ഉം ആയി. മരണസംഖ്യ 6112 ആയി ഉയര്‍ന്നു.

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3014 പേരാണ്. ഇതില്‍ 425 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 44, മക്ക 32, കിഴക്കന്‍ പ്രവിശ്യ 26, മദീന 16, ഖസീം 11, അല്‍ജൗഫ് 7, തബൂക്ക് 6, അസീര്‍ 6, അല്‍ബാഹ 3, , നജ്‌റാന്‍ 3, വടക്കന്‍ മേഖല 1, ഹാഇല്‍ 1, ജീസാന്‍ 2.

Most Popular