Tuesday, May 11, 2021
Home Gulf സൗദിയില്‍ ഇന്ന് 12 കോവിഡ് മരണം; 393 പേര്‍ക്ക് രോഗമുക്തി

സൗദിയില്‍ ഇന്ന് 12 കോവിഡ് മരണം; 393 പേര്‍ക്ക് രോഗമുക്തി

റിയാദ്: സൗദിയില്‍ ഇന്ന് 232 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 357,360 ആയി. ഇന്ന് 393 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 346,802 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,896 പേരാണ്. ഇതില്‍ 659 പേര്‍ തീവ്രപരിചരണത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 5,896 ആയി.

Most Popular