Saturday, April 17, 2021
Home Gulf സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 338 പേര്‍ക്ക്

സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 338 പേര്‍ക്ക്

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 338 പേര്‍ക്ക്. രോഗബാധിതരില്‍ 320 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ചു പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 3,77,061 പേര്‍ക്കാണ്. ഇതില്‍ 368011 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6488 ആയി. 2562 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 475 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

Most Popular