സൗദി അറേബ്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ

covid in gulf

റിയാദ്: സൗദി അറേബ്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തുടരുന്നു. 212 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 160 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,65,775ഉം രോഗമുക്തരുടെ എണ്ണം 3,57,337ഉം ആയി. ആകെ മരണസംഖ്യ 6342 ആയി ഉയര്‍ന്നു.

അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും 2096 ആയി ഉയര്‍ന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 326 ആയി.