Thursday, May 13, 2021
Home Gulf സൗദിയില്‍ നിയമവിരുദ്ധ വിറക് വില്‍പ്പന; ഏഴ് പേര്‍ പിടിയില്‍

സൗദിയില്‍ നിയമവിരുദ്ധ വിറക് വില്‍പ്പന; ഏഴ് പേര്‍ പിടിയില്‍

റിയാദ്: നിയമവിരുദ്ധമായി വിറക് വില്‍പ്പന മേഖലയില്‍ പ്രവര്‍ത്തിച്ച ഏഴുപേരെ ഹൈവെ സുരക്ഷാ സേന പിടികൂടി. ആറു സൗദി പൗരന്മാരും ഒരു ഈജിപ്തുകാരനുമാണ് പിടിയിലായത്. റിയാദ്, മദീന, അല്‍ഖസീം,അല്‍ജൗഫ് പ്രവിശ്യകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വിറക് ലോഡ് വഹിച്ച ലോറികളും പിക്കപ്പുകളും അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. സൗദിയില്‍ മരങ്ങള്‍ മുറിച്ച് വിറകുണ്ടാക്കുന്നതിനും വിറക് വില്‍പ്പന നടത്തുന്നതിനും നീക്കം ചെയ്യുന്നതിനും വിലക്കുണ്ട്.

Most Popular