Tuesday, June 15, 2021
Home Gulf സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മഴയുണ്ടാവുക.
റിയാദില്‍ പുലര്‍ച്ചെ മുതല്‍ മഴ തുടരുകയാണ്. അല്‍ഖര്‍ജ്, ദര്‍ഇയ, ദിലം, താദിഖ്, ഹുറൈമലാ, റുമാ എന്നിവിടങ്ങളില്‍ ഇന്ന് മഴയുണ്ടാകും. കിഴക്കന്‍ പ്രവിശ്യയില്‍ ഖഫ്ജി, നഈരിയ, ഹഫറുല്‍ ബാത്തിന്‍, ഖര്‍യതുല്‍ ഉല്‍യാ എന്നിവിടങ്ങളില്‍ മഴയും അല്‍ഹസാ, ജുബൈല്‍, ദമാം, ഖത്തീഫ് എന്നിവിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തോടൊപ്പം മഴയുമുണ്ടാകും.
മക്ക പ്രവിശ്യയില്‍ ഖുര്‍മ, അല്‍മോയ, തുര്‍ബ, മൈസാന്‍, വടക്കന്‍ പ്രവിശ്യയില്‍ റഫ, അറാര്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടെയാണ് മഴയുണ്ടാവുകയെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

Most Popular