Sunday, May 16, 2021
Home Gulf സൗദിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 401 പേര്‍ കൂടി രോഗമുക്തരായി

സൗദിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 401 പേര്‍ കൂടി രോഗമുക്തരായി

റിയാദ്: സൗദിയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. ഇന്ന് 220 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 401 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ഇതുവരെ സ്ഥിരീകരിച്ച 356,911 കോവിഡ് കേസുകളില്‍ 346,023 പേരും പൂര്‍ണമായി രോഗമുക്തി നേടി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,018 പേരാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 5,870 ആയി. നിലവില്‍ തീവ്രപരിചരണത്തില്‍ കഴിയുന്നത് 675 പേരാണ്.

Most Popular