Thursday, August 5, 2021
Home Gulf ഖത്തറിലെ ഇന്ത്യൻ എംബസിയിൽ അടിയന്തര അറ്റസ്റ്റേഷന് മാത്രമായി പ്രത്യേക ക്യാമ്പ്; അപേക്ഷിക്കേണ്ട അവസാന ദിവസം ഇന്ന്

ഖത്തറിലെ ഇന്ത്യൻ എംബസിയിൽ അടിയന്തര അറ്റസ്റ്റേഷന് മാത്രമായി പ്രത്യേക ക്യാമ്പ്; അപേക്ഷിക്കേണ്ട അവസാന ദിവസം ഇന്ന്

ദോഹ: അടിയന്തര അറ്റസ്റ്റേഷന് മാത്രമായി ഖത്തറിലെ ഇന്ത്യൻ എംബസിയിൽ (ദഫ്ന) ഈ മാസം 12ന് പ്രത്യേക കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു. എംബസിയിൽ ഓൺലൈൻ അപ്പോയിന്റ്മെന്റിനായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് അടിയന്തര പവർ ഓഫ് അറ്റോർണി/ പിസിസി / ഒറിജിനൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുകൾ മുതലായവയ്ക്കുള്ള അപേക്ഷകൾ വാട്സ്ആപ്പ് നമ്പർ ആയ 33059647ൽ അയക്കാം.

പേര്, പാസ്‌പോർട്ട് നമ്പർ, ക്യുഐഡി നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ആവശ്യപ്പെടുന്ന സർവീസ്, അടിയന്തര സർവീസ് അവശ്യപ്പെടുന്ന കാരണം, ഓൺലൈൻ അപ്പോയ്ന്റ്മെന്റ് ലഭിച്ച തീയതി എന്നീ വിവരങ്ങളാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്.

അപ്പോയ്ൻമെന്റ് സ്ഥിരീകരണം, സമയം എന്നിവ വാട്ട്‌സ്ആപ്പ് വഴി അറിയിക്കും. കോൺസുലർ ക്യാമ്പിൽ പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണെന്ന് എംബസി അറിയിച്ചു.

Most Popular