Monday, April 12, 2021
Home Gulf ഖത്തര്‍ എയര്‍വേയ്‌സിന് ബംഗ്ലാദേശ് സര്‍ക്കാരിന്റെ പ്രത്യേക ആദരം

ഖത്തര്‍ എയര്‍വേയ്‌സിന് ബംഗ്ലാദേശ് സര്‍ക്കാരിന്റെ പ്രത്യേക ആദരം

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന് ബംഗ്ലാദേശ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രത്യേക ആദരം. അവശ്യ സമയത്ത് ഉപകരിക്കുന്ന സുഹൃത്ത് എന്ന പേരിലാണ് ഖത്തര്‍ എയര്‍വേയ്‌സിന് ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രത്യേക ആദരിച്ചത്. കോവിഡ് കാലത്തടക്കം ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാരോട് പ്രത്യേക ബഹുമാനം വച്ച് പുലര്‍ത്തുകയും അവരെ സ്വന്തം നാടുകളില്‍ എത്തിക്കാന്‍ കഠിനാധ്വാനം ചെയ്യുകയും ചെയ്തു. കോവിഡ് കാലത്തിന് ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ ജനപ്രീതി വലിയ തോതില്‍ വര്‍ധിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു. കോവിഡ് കാലത്ത് മുപ്പതോളം അന്താരാഷ്ട്ര നഗരങ്ങളിലേക്ക് സര്‍വീസ് നടത്തിയ ഒരേയൊരു അന്താരാഷ്ട്ര വിമാന കമ്പനി ഖത്തറിന്റേതാണെന്നും ബംഗ്ലാദേശ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രത്യേക കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു

 

Most Popular