
ഖത്തറില്‍ ഗുരുതര നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നു; മാസ്ക്ക് ധരിക്കുന്നതില്‍ വീഴച വരുത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
HIGHLIGHTS
ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നടപ്പാക്കിയ കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു
ദോഹ: ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നടപ്പാക്കിയ കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പിടിയിലാകുന്നവരില്‍ അധികവും പൊതുസ്ഥലത്ത് മാസ്ക്ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരാണ്. ഇന്ന് ഇത്തരത്തില്‍ പിടിയിലായ 185 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാസ്ക്ക് ധരിക്കാത്തതിന് ഇവരെ പബ്ലിക്ക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.