Sunday, July 25, 2021
Home Gulf വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കുള്ള തൊഴിൽ വിസകളുടെ സ്റ്റാമ്പിംഗ് പുനരാരംഭിക്കുന്നു

വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കുള്ള തൊഴിൽ വിസകളുടെ സ്റ്റാമ്പിംഗ് പുനരാരംഭിക്കുന്നു

റിയാദ്: സൗദിയിൽ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിൽ വിസകളുടെ സ്റ്റാമ്പിംഗ് പുനരാരംഭിക്കുന്നു. അന്താരാഷ്ട്ര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുകയും പൂർണതോതിലുള്ള സർവീസുകൾ ജനുവരി മുതൽ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശ സൗദി എംബസികളിലും കോൺസുലേറ്റുകളിലും തൊഴിൽവിസകളുടെ സ്റ്റാമ്പിംഗ് പുനരാരംഭിക്കാൻ തീരമാനിച്ചത്.

സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വരുന്ന തിങ്കളാഴ്ച മുതൽ തൊഴിൽവിസകൾ സ്റ്റാമ്പ് ചെയ്യുവാനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് ഫിലിപ്പീൻസിലെ സൗദി എംബസി അറിയിച്ചു. റിക്രൂട്ട്‌മെന്റ് ഓഫീസുകൾ മുഖേന മാത്രമായിരിക്കും വിസ സ്റ്റാമ്പിംഗ് അപേക്ഷകൾ സ്വീകരിക്കുക.

സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമുക്തരാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾക്കായുള്ള അംഗീകൃത സെന്ററുകളുടെ പട്ടിക സൗദി എംബസി ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

Most Popular