Friday, June 25, 2021
Home Gulf ഖത്തറില്‍ ഈ വെള്ളിയാഴ്ച മുതല്‍ ശക്തമായ കാറ്റ്; താപ നിലയില്‍ ഗണ്യമായ കുറവുണ്ടാവുമെന്നും അധികൃതര്‍

ഖത്തറില്‍ ഈ വെള്ളിയാഴ്ച മുതല്‍ ശക്തമായ കാറ്റ്; താപ നിലയില്‍ ഗണ്യമായ കുറവുണ്ടാവുമെന്നും അധികൃതര്‍

ദോഹ: രാജ്യത്ത് വെള്ളിയാഴ്ച മുതല്‍ ശക്തമായ കാറ്റുണ്ടാവുമെന്നും താപ നിലയില്‍ ഗണ്യമായ കുറവ് രേഖപെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരിടവേളക്ക് ശേഷം രാജ്യത്ത് വടക്കന്‍ കാറ്റ് സജീവമാവുകയാണെന്ന് കാലാവസ്ഥ അധികൃതരാണ് ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ച മുതല്‍ വീണ്ടും കടല്‍ അശാന്തമായി കാണപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പകല്‍ സമയത്തെ അപേക്ഷിച്ച് രാത്രികളിലും പ്രഭാത വേളകളിലും ശക്തമായ തണുപ്പുണ്ടാവും.

ഇന്നത്തെ ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ചില പ്രദേശങ്ങളില്‍ ഇത് കുറയാനും സാധ്യത കാണുന്നുണ്ട്. ദോഹയില്‍ ഇന്ന് രാത്രി അനുഭവപ്പെടുന്ന പത്തൊമ്പത് ഡിഗ്രി സെല്‍ഷ്യസ്.

Most Popular