Wednesday, June 16, 2021
Home Gulf ഒമാനില്‍ കിരീടാവകാശിയെ നിയമിക്കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ തീരുമാനം

ഒമാനില്‍ കിരീടാവകാശിയെ നിയമിക്കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ തീരുമാനം

മസ്‌കറ്റ്: ഒമാനില്‍ കിരീടാവകാശിയെ നിയമിക്കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ തീരുമാനം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ രാജകീയ ഉത്തരവിലാണ് സുല്‍ത്താന്‍ ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാന്‍ മുന്‍ സുല്‍ത്താന്‍ അല്‍ ഖാബൂസിന്റെ കാലത്ത് കിരീടാവകാശി ഉണ്ടായിരുന്നില്ല. ഒമാന്റെ അടിസ്ഥാന നിയമത്തെ കുറിച്ച രാജകീയ ഉത്തരവിലാണ് കിരീടാവകാശിയെക്കുറിച്ച് പറയുന്നത്. രാജ്യത്ത് ഭരണ മാറ്റം സംബന്ധിച്ച തീരുമാനങ്ങള്‍ വളരെ എളുപ്പത്തില്‍ നിറവേറ്റാനും ഇക്കാര്യത്തില്‍ ഭദ്രമായ നിയമാവലി ഉണ്ടാക്കാനുമാണ് പുതിയ നിയമമെന്ന് രാജകീയ ഉത്തരവില്‍ പറയുന്നുണ്ട്. അതോടൊപ്പം സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിക്കു രൂപം നല്‍കാനും സുല്‍ത്താന്റെ ഏറ്റവും പുതിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്

Most Popular