Saturday, July 24, 2021
Home Gulf അഫ്ഗാൻ സമാധാന ചർച്ചയ്ക്കായി താലിബാൻ സംഘം ഖത്തറിൽ

അഫ്ഗാൻ സമാധാന ചർച്ചയ്ക്കായി താലിബാൻ സംഘം ഖത്തറിൽ

ദോഹ: അഫ്ഗാനിസ്ഥാൻ സമാധാന ചർച്ചകൾക്കായി താലിബാൻ പ്രതിനിധി സംഘം ദോഹയിലെത്തി. അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായാണ് ഉന്നതതല പ്രതിനിധി സംഘം ഖത്തറിലെത്തിയത്. ഇന്നലെ രാവിലെ ഖത്തറിലെത്തിയ സംഘം വരും ദിവസങ്ങളിൽ ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചർച്ചകളിൽ പങ്കെടുക്കും.

ഫെബ്രുവരിയിൽ അമേരിക്കയുമായി താലിബാൻ ഒപ്പിട്ട കരാർ പൂർണവിജയത്തിൽ എത്തണമെങ്കിൽ അഫ്ഗാൻ സർക്കാറുമായുള്ള സമാധാന കരാർ നിലവിൽ വരേണ്ടതുണ്ടെന്ന് പറഞ്ഞ് ഖത്തർ ഭരണകൂടം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും താലിബാനും ഖത്തറിൽ വെച്ചാണ്് സമാധാന ചർച്ചകൾ നടത്തിയത്. ഇതിന്റെ ഭാഗമായാണ് പുതിയ ചർച്ച നടക്കുന്നതെന്നാണ് റിപ്പോർട്ട്.

യുദ്ധാനന്തര അഫ്ഗാനിസ്ഥാൻ എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി അഫ്ഗാനിലെ യുദ്ധമുന്നണിയിലെ ഇരുവിഭാഗത്തിന്മേലും യുഎസ് സമ്മർദ്ദം ചെലുത്തുന്നുണ്ട്.

കഴിഞ്ഞയാഴ്ച യുഎസ് ദേശീയ സുരക്ഷാ ഉപദേശകൻ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുമായി ചർച്ച നടത്തിയിരുന്നു. ചർച്ചക്കായി താലിബാനുമേൽ സമ്മർദ്ദം ചെലുത്താൻ യുഎസ് അയൽരാജ്യമായ പാകിസ്താനെയും സമീപിച്ചിരുന്നു.

Most Popular