വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്കായി പുതിയ പരിശോധന കേന്ദ്രം തുടങ്ങി

qatar passengers in vehicle

ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ സാങ്കേതിക പരിശോധനയ്ക്കായി താല്‍ക്കാലിക പരിശോധന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഖത്തര്‍ സര്‍വകലാശാലയുടെ വടക്ക് വാദി അല്‍ ബനാത്തിലാണ് പരിശോധന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച്ച വരെ രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് കേന്ദ്രത്തിന്റെ സേവനം ലഭ്യമാകുക. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് താല്‍ക്കാലിക പരിശോധന കേന്ദ്രം സജ്ജമാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്