Thursday, August 5, 2021
Home Gulf സൗദിയിൽ പത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നു

സൗദിയിൽ പത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നു

റിയാദ്: ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം ഉൾപ്പെടെ സൗദിയിലെ പത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം. 2017ൽ രൂപീകരിച്ച സമിതിയുടെ നിർദേശങ്ങളാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അംഗീകരിച്ചത്.

സിവിൽ ഏവിയേഷൻ, പൊതുഗതാഗതം, തുറമുഖങ്ങൾ, സൗദി എയർലൈൻസ്, സൗദി റെയിൽവേ, സൗദി പോസ്റ്റ്, യാമ്പു റോയൽ കമ്മിഷൻ, കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, കിങ് അബ്ദുല്ല സിറ്റി ഫോർ റിന്യൂവബിൾ എനർജി, ഉപ്പുജല ശുദ്ധീകരണ പ്ലാന്റുകൾ, നാഷനൽ വാട്ടർ കമ്പനി എന്നിവയാണ് വിവിധ വകുപ്പുകളിൽനിന്ന് സ്വകാര്യവത്കരണ പട്ടികയിലുള്ള സ്ഥാപനങ്ങൾ.

Most Popular