Saturday, July 31, 2021
Home Gulf തലശ്ശേരി സ്വദേശി ഒമാനിൽ മരിച്ചു

തലശ്ശേരി സ്വദേശി ഒമാനിൽ മരിച്ചു

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി ഒമാനിൽ മരിച്ചു. കതിരൂർ ആറാം മൈൽ പൊന്നിയം സ്രാമ്പി അബൂബക്കറന്റവിടെ (എം എ മൻസിലിൽ) സി പി മശ്ഹൂദിന്റെ മകൻ ഷഹബാസ് (31) ആണ് മരിച്ചത്.

കുടുംബസമേതം നിസ്‌വയിൽ താമസിക്കുകയായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ് സലാലയിലാണ് ജോലി ചെയ്യുന്നത്.

കഴിഞ്ഞ പത്ത് വർഷമായി ഒമാനിലുള്ള ഷഹബാസ് കുറച്ചു കാലം സലാലയിൽ ജോലി ചെയ്തിരുന്നു. നിസ്‌വ ലുലുവിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ഒമാനിൽ ഖബറടക്കും.

ഭാര്യ: നഫീസ നാസ്‌നീൻ, മക്കൾ: അയ്‌നാൻ (നാല് വയസ്സ്), അർവാൻ (മൂന്ന് മാസം). മാതാവ്: ഷബാന.

Most Popular