Wednesday, July 28, 2021
Home Gulf ഐക്യരാഷ്ട്രസഭയുടെ 75ാം വാർഷിക ചടങ്ങിൽ ഖത്തർ അമീർ പങ്കെടുക്കും

ഐക്യരാഷ്ട്രസഭയുടെ 75ാം വാർഷിക ചടങ്ങിൽ ഖത്തർ അമീർ പങ്കെടുക്കും

ദോഹ: ഐക്യരാഷ്ട്രസഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് നടക്കുന്ന 75ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുക്കും.

ഐക്യരാഷ്ട്ര പൊതുസഭയുടെ 75ാമത് സെഷനിലും ഉന്നതതല യോഗത്തിലും അമീർ പങ്കെടുക്കുമെന്ന് ഖത്തർ ന്യൂസ് എജൻസി ട്വിറ്റിലൂടെയാണ് അറിയിച്ചത്. നാളെ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിലും അമീർ സംസാരിക്കും. 1945 ഒക്ടോബർ 24നാണ് ഐക്യരാഷ്ട്രസഭ രൂപീകൃതമായത്.

Most Popular