Sunday, August 1, 2021
Home Gulf ദോഹയിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിൽ സംസ്‌കരിക്കും

ദോഹയിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിൽ സംസ്‌കരിക്കും

ദോഹ: ദോഹയിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം കുണ്ടറ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിൽ സംസ്‌കരിക്കും. കേരളപുരം പഞ്ചമിയിൽ കൃഷ്ണകുമാരി- മനോഹരൻ ദമ്പതികളുടെ മകനായ മനോജ് (29) ആണ് മരിച്ചത്. ഖത്തറിലെ സ്വകാര്യകമ്പനിയിൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു.

ആഗസ്റ്റ് 24ാം തീയതി ദോഹയിലെ ബിൻ ഉംറാനിലാണ് വാഹനാപകടമുണ്ടായത്. അഞ്ച് വർഷം മുമ്പ് ഖത്തറിലെത്തിയ മനോജിന്റെ വിവാഹം കഴിഞ്ഞ വർഷമാണ് കഴിഞ്ഞത്. ഭാര്യ: നീരജ.

Most Popular