Monday, September 27, 2021
Home Gulf യുഎഇയിൽ താമസരേഖകൾ നിയമാനുസൃതമാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും

യുഎഇയിൽ താമസരേഖകൾ നിയമാനുസൃതമാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും

അബുദാബി: യുഎഇയിൽ താമസരേഖകൾ നിയമാനുസൃതമാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. 12ന് മുൻപ് വീസയും അനുബന്ധ രേഖകളും നിയമാനുസൃതമാക്കുകയാ രാജ്യം വിടുകയോ ചെയ്യണമെന്നാണ് എമിഗ്രേഷൻ അറിയിപ്പ്. വൈദ്യ പരിശോധനയ്ക്കുള്ള കേന്ദ്രങ്ങൾ സജ്ജമാണ്. അനധികൃത താമസത്തിന് തിങ്കളാഴ്ച മുതൽ പിഴ ചുമത്തും.

പിഴ കൂടാതെ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധിയാണ് അവസാനിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ താമസം നേരിടുന്നതിനാൽ രണ്ടാമതും നൽകിയ സമയപരിധിയാണ് അവസാനിക്കുന്നത്.

മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞവർക്ക് വീസ പുതുക്കാൻ ജൂലൈ വരെയാണ് ആദ്യം സമയം നൽകിയിരുന്നത്. കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് മൂന്ന് മാസം കൂടി നീട്ടി നൽകുകയായിരുന്നു.

മാർച്ച് ഒന്നിനു ശേഷം അവസാനിച്ച വീസ കാലാവധി ഈ വർഷാവസാനം വരെ ദീർഘിപ്പിച്ചതായി ആദ്യം പ്രഖ്യാപിച്ചെങ്കിലും കോവിഡ് തീവ്രത കുറഞ്ഞ സാഹചര്യത്തിൽ ജൂലൈ 10ന് ഭേദഗതി വരുത്തുകയായിരുന്നു. നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണു പുതിയ നിർദേശം.

അതേസമയം, ഗാർഹിക തൊഴിലാളി, സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള വീസ വിതരണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ വീസക്കാർക്ക് പ്രവേശനം.

സ്‌പോൺസർമാർ ഔദ്യോഗിക കേന്ദ്രങ്ങളുമായി സഹകരിച്ച് ഇവർക്ക് 14 ദിവസം ക്വാറന്റീൻ സൗകര്യമൊരുക്കണം. കോവിഡ് നെഗറ്റീവ് ഫലവുമായാണ് വരേണ്ടത്. വീസ കാലാവധിയുള്ള എല്ലാ ഗാർഹിക തൊഴിലാളികൾക്കും പ്രവേശന അനുമതിയുണ്ട്.

റജിസ്റ്റർ ചെയ്യേണ്ട വെബ്‌സൈറ്റ്: ica.gov.ae

Most Popular