Wednesday, July 28, 2021
Home Gulf സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലും ഡ്രസ് കോഡ് നിർബന്ധമാക്കും

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലും ഡ്രസ് കോഡ് നിർബന്ധമാക്കും

റിയാദ്: സൗദിയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർക്കും ഡ്രസ് കോഡ് നിർബന്ധമാക്കാൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് അൽ രാജിഹ് നിർദേശം നൽകി. പുരുഷ, വനിതാ ജീവനക്കാർക്ക് ഡ്രസ്‌കോഡ് ബാധകമായിരിക്കും. ഡ്രസ്‌കോഡ് നിയമം പാലിക്കാത്ത തൊഴിലാളികൾക്കും കമ്പനികൾക്കും പിഴ ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയ തീരുമാനത്തിന് അനുസൃതമായി സൗദിയിലെ തൊഴിൽ നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജീവനക്കാർ അവരവരുടെ ജോലിസ്ഥലങ്ങളിൽ ഡ്രസ്‌കോഡ് പാലിക്കുന്നത് ഉറപ്പാക്കണമെന്ന് സ്വകാര്യമേഖലയിലെ തൊഴിലുടമകൾക്കുള്ള നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജീവനക്കാർ മാന്യമായ രീതിയിൽ ജോലിയെടുക്കുകയും ജോലിസ്ഥലലത്ത് അവരുടെ ചുമതലകൾ നിറവേറ്റുകയും ചെയ്യുണം. ഡ്രസ് കോഡ് നിയമം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന് തൊഴിൽ നിയമഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരം സ്ഥാപന പരിസരത്ത് എല്ലാവരും കാണുന്നിടത്ത് കമ്പനികൾ പ്രദർശിപ്പിക്കണം.

Most Popular