Sunday, June 20, 2021
Home Gulf പുതുവത്സരാഘോഷം; വിശ്രമമില്ലാത്ത സര്‍വീസിനൊരുങ്ങി ദുബൈ മെട്രോ

പുതുവത്സരാഘോഷം; വിശ്രമമില്ലാത്ത സര്‍വീസിനൊരുങ്ങി ദുബൈ മെട്രോ

ദുബൈ: ആഘോഷങ്ങള്‍ അവസാനിക്കാത്ത ദുബൈ നഗരത്തില്‍ പുതുവത്സരാഘോഷം പ്രമാണിച്ച് ദുബൈ മെട്രോ വിശ്രമമില്ലാത്ത സര്‍വിസിനൊരുങ്ങുന്നു. പുതുവത്സര തലേന്ന് ആരംഭിക്കുന്ന സര്‍വിസ് ജനുവരി രണ്ടു വരെ ഇടതടവില്ലാതെ തുടരാനാണ് തീരുമാനം. വിദേശികള്‍ക്കും താമസക്കാര്‍ക്കും ഇഷ്ടാനുസരണം സഞ്ചരിക്കാനും ആഘോഷങ്ങളില്‍ പങ്കാളികളാവാനുമുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.

ദുബൈ മെട്രോയുടെ റെഡ് ലൈനില്‍ ഡിസംബര്‍ 31 വ്യാഴാഴ്ച പുലര്‍ച്ച അഞ്ചു മണി മുതല്‍ സര്‍വിസ് തുടങ്ങും. ഓരോ രണ്ടു മിനിറ്റിലും സര്‍വിസ് തുടരും. പുതുവത്സരാഘോഷവും കഴിഞ്ഞ് ജനുവരി 2 ശനിയാഴ്ച രാത്രി ഒന്ന് വരെയായിരിക്കും ഈ ലൈനിലെ മെട്രോ സേവനം. ഗ്രീന്‍ ലൈനിലും ഡിസംബര്‍ 31 വ്യാഴാഴ്ച പുലര്‍ച്ച 5.30ന് തുടങ്ങി ജനുവരി 2 ശനിയാഴ്ച മുതല്‍ ഒരു മണി വരെ സര്‍വിസ് തുടരും.

പൊതുഗതാഗത സംവിധാനത്തിനായി ബുര്‍ജ് ഖലീഫക്ക് ചുറ്റുമുള്ള കേന്ദ്രങ്ങളില്‍ ആര്‍.ടി.എയിലെ ഏകീകൃത നിയന്ത്രണ കേന്ദ്രവും ദുബൈ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്ററും സജ്ജമാണെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. ട്രാഫിക് കാര്യക്ഷമത ഉറപ്പുവരുത്തും. അപകടങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന പ്രത്യേക സംഘങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കും.

Most Popular