Tuesday, May 11, 2021
Home Gulf സ്വദേശത്തേക്ക് മടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രവാസി മലയാളി മരിച്ചു

സ്വദേശത്തേക്ക് മടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രവാസി മലയാളി മരിച്ചു

ഫുജൈറ: നാട്ടിലേക്കു വരുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് മലയാളി മരിച്ചു. കൊടിഞ്ഞി അല്‍അമീന്‍ നഗറിലെ പരേതനായ വലിയ കണ്ടത്തില്‍ ആലിയുടെ മകന്‍ മമ്മുതു (47) ആണ് യു.എ.ഇയിലെ ഫുജൈറയില്‍ ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 10-ന് നാട്ടിലേക്ക് മടങ്ങാനായി ഒരുങ്ങിയതായിരുന്നു. ഉറക്കത്തില്‍ നിന്ന് എഴുനേല്‍ക്കാതായതോടെ വിളിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഭാര്യ ഖൗലത്ത്. മക്കള്‍: നഫീല്‍, ഷഫീല്‍, നിഷ്വ

Most Popular