Wednesday, June 23, 2021
Home Gulf ഗൃഹപ്രവേശനത്തിന്റെ തലേന്ന് പ്രവാസി യുവാവ് മരിച്ചു

ഗൃഹപ്രവേശനത്തിന്റെ തലേന്ന് പ്രവാസി യുവാവ് മരിച്ചു

കണ്ണൂര്‍: ഗൃഹപ്രവേശനത്തിന്റെ തലേന്ന് പ്രവാസി യുവാവ് മരിച്ചു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി ഹാരിസ്(44) ആണ് മരിച്ചത്. ദുബൈ ദേര സബ്ക്കയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.

പുതിയ വീട്ടില്‍ താമസം തുടങ്ങാനായി കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷംനത്ത്. മക്കള്‍: ഫാത്വിമത്ത് റിദ, ഫാത്വിമത്ത് നിദ, മുഹമ്മദ്.

Most Popular