Thursday, July 29, 2021
Home Gulf ഖത്തർ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ ആദ്യ ഔദ്യോഗിക ഫുട്ബോൾ മത്സരം ഇന്ന് തുടങ്ങും

ഖത്തർ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ ആദ്യ ഔദ്യോഗിക ഫുട്ബോൾ മത്സരം ഇന്ന് തുടങ്ങും

ദോഹ: ഖത്തര്‍ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ആദ്യ ഔദ്യോദിക ഫുട്ബാള്‍ മത്സരം ഇന്ന് വൈകിട്ട്. ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തിന്റെ വേദിയായാണ് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം തിരഞ്ഞെടുത്തിരിക്കുന്നത്.

അല്‍ സദ്ദും, അല്‍ ഖൈയിരായതും തമ്മിലുള്ള മത്സരം വൈകീട്ട് ഖത്തര്‍ സമയം 6:15ന് ആരംഭിക്കും. ഖത്തര്‍ ലോകകപ്പ് മത്സരങ്ങളുടെ പ്രധാന വേദികളിലൊന്നാണ് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം. കോവിഡ് സാഹചര്യമായതിനാല്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രം കളികാണാന്‍ ടിക്കറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പ് കഴിഞ്ഞാൽ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ ഇരുപതിനായിരം സീറ്റുകൾ ദരിദ്ര രാഷ്ട്രങ്ങളിലെ കായിക പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്നാണ് സുപ്രീം കമ്മിറ്റി അറിയിച്ചിരിക്കുന്നത്. ഈ സ്റ്റേഡിയത്തിനെ ‘മിഡിൽ ഈസ്റ്റിലെ മുത്ത്’ എന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിച്ചിരിക്കുന്നത്.

Most Popular